യു.എസില്‍ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ശമ്പളം നല്കിയ കമ്പനിക്ക് പിഴ
യു.എസില്‍ മിനിമം വേതന നിബന്ധന പാലിക്കാതെ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ശമ്പളം നല്കിയ സിലിക്കണ്‍ വാലിയിലെ കമ്പനിക്ക് പിഴ. കുറഞ്ഞ വേതനം മണിക്കൂറില്‍ എട്ട് ഡോളര്‍ (480 രൂപ) നിശ്ചയിച്ചിട്ടുള്ളിടത്ത്, 1.21 ഡോളര്‍ (75 രൂപ) മാത്രമാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയത്.
സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വരുമാനം നല്‍കാത്തതിന് എഫി എന്ന കമ്പനിയോടാണ് അധികാരികള്‍ പിഴയടക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള എട്ട് ഇന്ത്യക്കാര്‍ക്കാണ് കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യേണ്ടി വന്നത്.
120 മണിക്കൂര്‍ വരെയാണ് എട്ട് ഇന്ത്യക്കാര്‍ക്കും ആഴ്ചയില്‍ ജോലി ചെയ്യേണ്ടിവന്നത്. ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചാല്‍ ഓവര്‍ടൈം നല്‍കണമെന്ന വ്യവസ്ഥയും കമ്പനി പാലിച്ചില്ല.
3500 ഡോളര്‍ (ഏകദേശം 2,13,500 രൂപ) കമ്പനി പിഴയടയ്ക്കണം. കഴിഞ്ഞകാലങ്ങളിലെ കുടിശ്ശികയും നഷ്ടപരിഹാരവും ചേര്‍ത്ത് 43,000 ഡോളര്‍ നല്‍കാനാണ് തൊഴില്‍ മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha