ഇന്ത്യക്കെതിരെ ബിലാവല്‍ സംഘടിപ്പിച്ച റാലി പൊളിഞ്ഞു, കിട്ടിയത് കോഴിമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറ്
ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ യുകെയില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമായി. ലക്ഷക്കണക്കിന് ആളുകളെ പ്രതീക്ഷിച്ച മില്യണ്‍ റാലിയില്‍ കേവലം 2000 ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. റാലിയില്‍ ബിലാവല്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ കോഴിമുട്ടയും തക്കാളിയും വെള്ളക്കുപ്പികളും അദ്ദേഹത്തിന് നേരെ എറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റാലിയെ അഭിസംബോധന ചെയ്യാനായി താല്‍ക്കാലിക സ്റ്റേജില്‍ കയറിയ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ട് ചെയര്മാന് ബിലാവല്‍ ഭൂട്ടോയെ പ്ലാസ്റ്റിക് കുപ്പികളും ചെരുപ്പുകളും കൊണ്ടുള്ള ഏറാണ് വരവേറ്റത്. ഇതിനു പുറമെ നിലയ്ക്കാത്ത തെറിവിളികളും. ബിലാവല്‍ പ്രസംഗിക്കാനെത്തിയതോടെ റാലിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്ന് ആളുകള്‍ തമ്മിലടിയായി. ബിലാവലിനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല.
ഈ മാര്‍ച്ച് കശ്മീരിനും കശ്മീരികളുടെ ക്ഷേമത്തിനും വേണ്ടിയാണ്. ബിലാവലിന് ഇവിടെ ഒരു കാര്യവുമില്ല എന്നായിരുന്ന രോഷാകുലനായ ഒരു പ്രതിഷേധക്കാരുടെ ആക്രോശം.
പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് റാലി സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബ്രീട്ടീഷ് സര്‍ക്കാരിന് ഹര്‍ജി നല്‍കാനും പദ്ധതിയുണ്ടായിരുന്നു. ഇതുവഴി കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം കാണാം എന്നുമാണ് ബിലാവലിന്റെ പദ്ധതി. അക്രമാസക്തമായതോടെ പൊലീസ് ഇടപ്പെട്ട് റാലി തടയുകയായിരുന്നു. പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha