ഒബാമക്ക് വിഷം പുരട്ടിയ കത്ത്: ഒരാള്‍ അറസ്റ്റില്‍
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് വിഷം പുരട്ടിയ കത്തയച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മിസിസിപ്പിയിലെ കെവിന് കര്‍ടിസ് എന്ന നാല്‍പത്തിയഞ്ചുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ബിഐ അറസ്‌റ്റു ചെയ്‌തത്. മിസിസിപ്പിയിലെ കൊറിന്‍ത്തിലെ വസതിയില്‍ നിന്നാണ് ഇയാള്‍ അറസ്‌റ്റിലായത്.
ചൊവ്വാഴ്‌ച ഒബാമയുടെ പേരിലയച്ച കത്തിലാണ് വെളുത്ത നിറത്തില്‍ തരിതരിയായ വസ്‌തു കണ്ടത്. കത്ത് ബുധനാഴ്‌ചയായിരുന്നു വൈറ്റ് ഹൗസില്‍ എത്തിയത്. പരിശോധനയില്‍ ഇത് സയനിഡിനേക്കാള്‍ ആയിരം മടങ്ങ് ശക്തിയുള്ള റിസിന്‍ എന്ന വിഷവസ്‌തുവാണെന്ന് തെളിഞ്ഞിരുന്നു. കാസറ്റര്‍ ബീന്‍സില്‍നിന്നാണ് റിസിന്‍ നിര്‍മിക്കുന്നത്. ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ 36 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.
ഇതാദ്യമായിട്ടാണ് യു.എസ് പ്രസിഡന്റിനു നേര്‍ക്ക് ഇത്തരത്തിലുള്ള വിഷ പ്രയോഗം ഉണ്ടാകുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു. കഴിഞ്ഞ ദിവസം യു.എസ് സെനെറ്റര്‍ റോജര്‍ വിക്കറിന്റെ പേരില്‍ എത്തിയ കത്തിലും ഇത്തരത്തിലുള്ള വിഷാംശം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha