മരിക്കാനുളള അവകാശം കിട്ടാന്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഓറിഗണിലേയ്ക്ക് വണ്ടികയറി
ജീവിക്കാനും അതിനുള്ള അവകാശത്തിനുമായി ആളുകള്‍ നെട്ടോട്ടം ഒടുമ്പോള്‍ അന്തസായി മരിക്കാനുള്ള അവകാശത്തിനായി വാദിക്കുകയാണ് അമേരിക്കയിലെ \'കംപാഷന്‍ ആന്റ് ചോയ്സസ്\' എന്ന സ്ഥാപനം. തന്റെമരണത്തിലൂടെ ഈ അവകാശത്തിനായി കുടുതല്‍ വാദിക്കുകയാണ് മേനാര്‍ഡ് എന്ന അമേരിക്കക്കാരി. ബ്രിട്ടനിമേനാര്ഡ് തുടങ്ങിയ സ്ഥാപനമാണ്. ഇത്.മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ വേദന സഹിച്ച് മരണം വരെ ജീവിക്കണമോ, അതോ സ്വയം മരിക്കണമോ എന്ന് തെരഞ്ഞെടുക്കാനുളള അവകാശം രോഗിക്കു നല്‍കണമെന്ന ആശയത്തിന് പ്രചാരം നല്‍കുകയാണ് സംഘടനയുടെ പ്രാഥമികലക്ഷ്യം. അമേരിക്കയില്‍ ഇങ്ങനെ മരിയ്ക്കാന്‍ രോഗികള്‍ക്ക് അനുമതി നല്കുന്ന 5 സംസ്ഥാനങ്ങളുണ്ട്. അതിലൊന്നാണ് ഓറിഗണ്‍.
ഇരുപത്തൊന്‍പതുകാരിയായ മേനാര്‍ഡ് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴാണ് തനിക്ക് ബ്രെയിന്‍ കാന്‍സറാണെന്ന് കണ്ടെത്തിയത്. ആറുമാസം കൂടിയേ താന്‍ ജീവിച്ചിരിക്കു എന്നു മനസ്സിലായി. ബ്രെയിന്‍ കാന്‍സറിനോട് അനുബന്ധിച്ചുളള തലവേദനയും, മന്ദതയും അടിയ്ക്കടിയുണ്ടാകുന്ന ചുഴലിദീനക്കാരുടേതുപോലുളള വിറയലുമെല്ലാം അസഹനീയമായപ്പോഴാണ് അന്തസ്സായി മരിക്കുക എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.
മരിക്കുന്നതിനു മുന്‍പ് അവസാനമായി ഭര്‍ത്താവും മറ്റു കുടുംബാംഗങ്ങളുമൊത്ത് ഗ്രന്റ് കാന്യന് സന്ദര്‍ശിച്ചു. അതിനടുത്ത ദിവസം തന്നെ വിറയല്‍ ബാധിച്ച് സംസാരശേഷിതന്നെ കുറച്ചു നേരത്തേയ്ക്ക നഷ്ടമായി. ബോധം വീണ്ടുകിട്ടിയപ്പോള്‍ ഇനി ഇങ്ങനെ ജീവിതം വച്ചു നീട്ടേണ്ട കാര്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതിനായി ഡെത്ത് വിത്ത് ഡിഗ്നിറ്റി കുറ്റമായി കാണാത്ത സംസ്ഥാനമായ ഓറിഗണിലേയ്ക്ക മാറി. തുടര്‍ന്ന് ആത്മഹത്യചെയ്യാന്‍ കുടുംബാംഗങ്ങളുമൊത്തു ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന്റേയും പരസഹായത്തോടുകൂടി ആത്മഹത്യക്ക് അനുമതി നല്കുന്ന നിയമങ്ങള്‍ വ്യാപകമാക്കുന്നതിന് പിന്തുണ അറിയിക്കുകയും ചെയ്യുന്ന വീഡിയോ യൂ-ട്യൂബില്‍ അപ്ലോഡ് ചെയ്തു. എന്നിട്ട് ഗുളിക കഴിച്ച് മരണത്തെ പുല്കുകയായിരുന്നു. മാരകരോഗം ബാധിച്ച എല്ലാ അമേരിക്കക്കാര്‍ക്കും അന്തസ്സായി മരിക്കാനുളള തീരുമാനമെടുക്കുന്നതിനുളള അവകാശം ഉണ്ടാകണമെന്നതാണ് തന്റെ സ്വപ്നം എന്ന് അവള് തന്റെ വെബ്സൈറിറിലെഴുതി.അമേരിക്കയില്‍ ഇത്തരത്തില്‍ മരിക്കാനുളള അവകാശത്തിനായി പോരാടുന്നവരുടെ എണ്ണവും കൂടിവരുന്നതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha