നാസയുടെ റോക്കറ്റ് വിക്ഷേപിച്ച ഉടന്‍ തകര്‍ന്നു
നാസയുടെ റോക്കറ്റ് വിക്ഷേപിച്ച ഉടന്‍ തകര്‍ന്നു. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ റോക്കറ്റാണ് വിക്ഷേപിച്ച ഉടന്‍ പൊട്ടിത്തെറിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണത്തിനും മറ്റും സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നാസയുടെ തീരുമാനം ഈ അപകടത്തോടെ വിമര്‍ശനം വിളിച്ചുവരുത്തി. സ്വകാര്യ ഏജന്‍സിയായ ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷന്റെ വല്ലോപ്സ് ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപണം. കോടിക്കണക്കിന് തുകയാണ് ബഹിരാകാശ യാത്രയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നാസ നല്‍കുന്നത്. ഓര്‍ബിറ്റല്‍ സയന്‍സസ്, സ്പെയ്സ് എക്സ് തുടങ്ങിയ കമ്പനികളാണിവ. 2017ല്‍ യുഎസ് ബഹിരാകാശയാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ സ്പെയ്സ് എക്സും ബോയിങ്ങും തുടങ്ങിയിട്ടുണ്ട്.
അതേസമയം, രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ താമസക്കാര്‍ക്കു അടിയന്തരമായി വേണ്ട സാധനങ്ങള്‍ ഒന്നും റോക്കറ്റിലില്ലായിരുന്നെന്ന് നാസ വക്താവ് റോബ് നവിയസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha