യുഎസില്‍ എബോള ബാധിച്ച നഴ്സിന് രോഗം ഭേദമായി
യുഎസില്‍ എബോള ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. ആംബര്‍ വിന്‍സന്‍ എന്ന നഴ്സാണ് രോഗമുക്തി നേടി വീട്ടിലെത്തിയത്. എബോള ബാധിച്ച ലൈബീരിയക്കാരനെ ശുശ്രൂഷിച്ച രണ്ടു നഴ്സുമാര്‍ക്കാണ് ഡാലസില്‍ എബോള ബാധിച്ചത്. അവരെ പിന്നീട് ചികിത്സയ്ക്കായി അറ്റ്ലാന്റയിലെ എമൊറി യൂണിവെഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവര്‍ ശുശ്രൂഷിച്ച ലൈബീരിയക്കാരന്‍ തോമസ് എറിക് ഡങ്കണ്‍ മരിച്ചിരുന്നു. ഡോക്ടര്‍ ബ്രൂസ് റിബ്നറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ആംബറെ ചികിത്സിച്ചത്. ഡോക്ടര്‍ ബ്രൂസ് ഇതിനോടകം നാലു എബോള ബാധിതരുടെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha