നാസയുടെ പേടകംവഹിച്ച റോക്കറ്റ് വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചു
അമേരിക്കയുടെ പേടകവുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കുതിച്ചുയര്‍ന്ന നാസയുടെ റോക്കറ്റ് സെക്കന്‍ഡുകള്‍ക്കകം തീഗോളമായി നിലംപൊത്തി.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.അതേസമയം സമാനമായ ലക്ഷ്യങ്ങളോടെ റഷ്യ നടത്തിയ വിക്ഷേപണം വിജയിച്ചു.\'നാസ\'യ്ക്കുവേണ്ടി \'സൈജനസ്\' എന്ന ചരക്ക് ബഹിരാകാശപേടകവുമായി പൊന്തിയ ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷന്റെ \'ആന്റാരസ്\' റോക്കറ്റാണ് കിഴക്കന്‍ വിര്‍ജീനിയയില്‍ പൊട്ടിത്തെറിച്ചത്. വിക്ഷേപിച്ച് അറ് സെക്കന്‍ഡുകള്‍ക്ക് ശേഷം പൊട്ടിത്തറെക്കുകയായിരുന്നു. \'ദുരന്തപൂര്‍ണമായ പിഴവ്\' എന്നാണ് സംഭവത്തെ നാസ വിശേഷിപ്പിച്ചത്.
വിക്ഷേപിക്കുംവരെ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും വിക്ഷേപണം പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ഓര്‍ബിറ്റല്‍ സയന്‍സ് കോര്പ്പറേഷന് വക്താവ് പറഞ്ഞത്. നാസയുടെ എട്ട് പേടകങ്ങള്‍ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള കരാറാണ് കമ്പനി ഏറ്റെടുത്തിരുന്നത്. അതില്‍ മൂന്നാമത്തേതാണ് പരാജയപ്പെട്ടത്. ആദ്യമായാണ് ഈ റോക്കറ്റ് രാത്രി വിക്ഷേപിക്കുന്നത്.
യു.എസ്. സമയം വൈകിട്ട് 6.20നായിരുന്നു സംഭവം. അന്താരാഷ്ട ബഹിരാകാശ നിലയത്തിലേക്കുള്ള (ഇന്റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷന്ഐ.എസ്.എസ്) അവശ്യസാധനങ്ങളും ശാസ്ത്രോപകരണങ്ങളുമാണ് പേടകത്തില്‍ ഉണ്ടായിരുന്നത്. ആറ് സഞ്ചാരികളാണ് ഇപ്പോള്‍ ബഹിരാകാശനിലയത്തില്‍ ഉള്ളത്. ഇവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഏതാണ്ട് 2,200 കി.ഗ്രാം വസ്തുക്കളാണ് പേടകത്തില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം കത്തിച്ചാമ്പലായി. 20 കോടി ഡോളറാണ് (1,226 കോടി) നഷ്ടം കണക്കാക്കുന്നത്. റോക്കറ്റ് കത്തിയെരിഞ്ഞുവീണ പ്രദേശത്തെ നഷ്ടം കണക്കാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha