തീവ്രവാദികള്‍ അമേരിക്കയെ ലക്ഷ്യമിട്ടു തന്നെ: ബോസ്‌റ്റണില്‍ വീണ്ടും സ്‌ഫോടനം
അമേരിക്കയിലെ ബോസ്‌റ്റണില്‍ വീണ്ടും സ്‌ഫോടനവും വെടിവെയ്‌പ്പും ഉണ്ടായി. മസാച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ആക്രമണം ഉണ്ടായത്. വെടിവെയ്‌പ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവസ്ഥലത്തു നിന്ന് പൊട്ടാത്ത സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തു. ഇത് തീവ്രവാദി ആക്രമണമാണെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ബോസ്‌റ്റണില്‍ മാരത്തണ്‍ മത്സരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. മാരത്തണ്‍ ഫിനിഷിങ് ലൈനിനു സമീപത്തുവെച്ചായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ ഫോട്ടോകള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. വ്യാഴാഴ്‌ച അമേരിക്കയിലെ ടെസ്‌കാസിലും സ്‌ഫോടനം നടന്നിരുന്നു. എഴുപതോളം പേര്‍ സ്‌ഫോടനത്തില്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
https://www.facebook.com/Malayalivartha