30 ഗോത്രത്തലവന്മാരെ ഐ.എസ് വെടിവച്ചുകൊന്നു
ഐ.എസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ പ്രവര്‍ത്തിച്ചവരെന്നാരോപിച്ച് 30 ഗോത്രനേതാക്കളെ ഐ.എസ് തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ബാഗ്ദാദിലെ അല്‍-ബകിര്‍ ജില്ലയിലെ ഹിത് പട്ടണത്തിലാണ് ഈ കൊടും ക്രൂരത നടത്തിയത്. സുന്നിവിഭാഗത്തില്‍പ്പെട്ട ഇവരെ പട്ടണം മുഴുവന്‍ ചുറ്റിനടത്തിയശേഷം തെരുവില്‍ നിരയായി നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. നഗരത്തിലൂടെ പരേഡ് ചെയ്യിക്കവേ ഇവര്‍ മതനിന്ദകരായതിനാലാണ് പിടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഉച്ചഭാഷണികളിലുടെ അറിയിച്ചുകൊണ്ടിരുന്നു.
സുരക്ഷ സേനയുമായും ഗവണ്മെന്റുമായും ഒത്തു ചേര്‍ന്ന് ഐ.എസ്-ന് എതിരായി പ്രവര്ത്തിച്ചുകൊണ്ടിരുന്നവരാണ് വധിക്കപ്പെട്ടവര്‍ എന്ന് അന്‍ബാര്‍ പ്രവിശ്യ കൗണ്‍സില്‍ ചെയര്‍മാര്‍ വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് തെരുവില്‍ നിരത്തിക്കിടത്തിയിരിക്കുന്ന മൃതശരീരങ്ങളുടെ ചിത്രം ഐ.എസ് പുറത്തുവിട്ടു. അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരേ പോരാടുന്നവര്‍ക്കായി ലോകരാജ്യങ്ങളുടെ കൂടുതല്‍ സഹായം വേണമെന്ന് ചെയര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha