യാത്രാ വിമാനം തകര്‍ന്ന് നാലു മരണം
അമേരിക്കയിലെ കാന്‍സാസ് വിചിത വിമാനത്താവളത്തില്‍ ചെറു യാത്രാ വിമാനം കെട്ടിടത്തിലിടിച്ച് തകര്‍ന്ന് നാലു പേര് മരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കെട്ടിടത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു. അപകടം ഉണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗവും വിമാനവും തകര്‍ന്നു.
മരിച്ചവരില്‍ മൂന്നു പേര് വിമാനം തകര്‍ന്ന സമയത്ത് കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നവരാണ്. വിമാനത്തിന്റെ പൈലറ്റും മരിച്ചതായി കരുതുന്നു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha