നാലു തലമുറ ഇരുന്നുണ്ണട്ടെ...ബില്‍ഗേറ്റ്സിനെ പാപ്പരാക്കണമെങ്കില് നാലു പുരുഷായുസ് വേണ്ടിവരും
ഒരു പുരുഷായുസുകൊണ്ട് സമ്പാദിച്ച പണം ചെലവിട്ടു തീര്‍ക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനു വേണ്ടത് 218 വര്‍ഷം. ഒരു ദിവസം ഒരു ദശലക്ഷം ഡോളര്‍ എന്ന കണക്കില്‍ ചെലവിട്ടാലും ബില്‍ഗേറ്റ്സ് പാപ്പരാകാന്‍ നാലു പുരുഷായുസ് വേണ്ടിവരും.
ദാരിദ്ര്യത്തിനും അനീതിയ്ക്കും പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുകൊണ്ട് 94ഓളം രാജ്യങ്ങളില്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 17 സംഘടനകളുടെ കോണ്‍ഫെഡറേഷനായ \'ഓക്സ്ഫം\' നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് കൗതുകകരമായ ഈ വെളിപ്പെടുത്തല്‍.
ലോകത്തിലെ ഏറ്റവും ധനാഢ്യനായ മെക്സിക്കന്‍ ബിസിനസ് മാഗ്നറ്റ് കാര്‍ലോസ് സ്ലിമ്മിന് ആ സ്ഥിതിയിലെത്താന്‍ കുറച്ചുകൂടെ സമയം വേണ്ടിവരും. 220 വര്‍ഷം വേണമത്രേ കാര്‍ലോസ് സ്ലിമ്മിന്റെ പണം മുഴുവന്‍ ഉപയോഗിച്ചു തീര്‍ക്കാന്‍. എന്നാല്‍ ഇന്‍വെസ്റ്ററും ബേര്ക്കഷൈന് ഹാത്തവേയുടെ സി.ഇ.ഒ യുമായി വാറന്‍ ബഫെറ്റിന്റെ കൈയിലുളള ധനമൊക്കെ അല്പം കൂടി നേരത്തേ തീരും. എന്നാലും വേണം കേട്ടോ ഒരു 169 വര്‍ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha