യൂണിയന് കാര്‍ബൈഡ് മേധാവി ആയിരുന്ന വാറന്‍ ആന്ഡേഴ്സന് അന്തരിച്ചു
ഭോപ്പല് ദുരന്തകാലത്ത് യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ സിഇഒ ആയിരുന്ന വാറന്‍ ആന്ഡേഴ്സണ് (92) അന്തരിച്ചു. ഫ്ളോറിഡയിലെ വെറോ ബീച്ചിലെ നഴ്സിംഗ് ഹോമില്‍ സെപ്തംബര്‍ 29നായിരുന്നു അന്ത്യം. മരണവിവരം കുടുംബം പുറത്തുവിട്ടില്ലെങ്കിലൂം ഔദ്യോഗിക രേഖകളിലൂടെയാണ് സ്ഥിരീകരിച്ചത്. 1984 ഡിസംബറിലെ തണുത്തുമരവിച്ച രാത്രികളിലാണ് യുണിയന്‍ കാര്‍ബൈഡില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഭോപ്പാലില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീണത്.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. ദുരന്തത്തിന്റെ ബാക്കിപത്രമായി പതിനായിരങ്ങള്‍ ഇപ്പോഴും മരിച്ചുജീവിക്കുകയാണ്.
വാതകചോര്‍ച്ചയുണ്ടായി നാലാം ദിനം ഇന്ത്യയിലെത്തിയ ആന്ഡേഴ്സണ് അറസ്റ്റിലായെങ്കിലും വൈകാതെ ജാമ്യമെടുത്ത് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ ആന്ഡേഴ്സന് കോടതി പല തവണ അറസ്റ്റു വാറണ്ട് അയച്ചുവെങ്കിലും തിരിച്ചുവന്നില്ല.അവസാനം കോടതി ആന്‍ഡേഴ്സനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കുകയായിരുന്നു.വെറോ ബീച്ചില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ആഴ്ചപത്രത്തിലൂടെയാണ് കഴിഞ്ഞ ദിവസം ആന്‍ഡേഴ്സന്റെ മരണവിവരം പുറത്തുവന്നത്.എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha