ആന്‍ഡ്രോയ്ഡിന്റെ ശില്‍പ്പി ആന്‍ഡി റൂബിള്‍ ഗൂഗിള്‍ വിട്ടു
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് നിര്‍മ്മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആന്‍ഡി റൂബിന് ഗൂഗിള്‍ വിട്ടു. 9 വര്‍ഷമായി ഗൂഗിളില്‍ തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം ഗൂഗിള്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.
നേരത്തെ ആന്‍ഡ്രോയ്ഡ് വിഭാഗത്തിന്റെ തലവനായിരുന്നു ആന്‍ഡി അവിടുന്ന് മാറി ഗൂഗിളിന്റെ റോബോര്‍ട്ടിക്ക് വിഭാഗത്തിന്റെ മേധാവിയായി ജോലി ചെയ്ത് വരുകയാണ് ഇതോടെ ഗൂഗിളിന്റെ റോബോര്‍ട്ടിക്ക് പ്രോജക്ടിന് എന്ത് പറ്റും എന്നാണ് ടെക്ക് ലോകം ഉറ്റുനോക്കുന്നത്.
ഗൂഗിളിന് മറക്കാന്‍ കഴിയാത്ത സേവനം എന്നാണ് ഗൂഗിള്‍ ആന്‍ഡിയുടെ വിടവാങ്ങല്‍ സന്ദേശത്തില്‍ പറയുന്നു. ആന്‍ഡിയുടെ മികവില്‍ ഉടലെടുത്ത ആന്‍ഡ്രോയ്ഡ് ഇന്ന് ലോകത്ത് 100 കോടി പേര്‍ക്ക് സന്തോഷകരമായ മൊബൈല്‍ ഉപയോഗം നല്കുന്നു എന്നത് നല്ല കാര്യമാണെന്നാണ് ഗൂഗിള്‍ മേധാവി ലാറി പേജ് ആന്‍ഡിയുടെ വിടവാങ്ങല്‍ സന്ദേശത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha