ബസുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു, 30 പേര്‍ക്ക് പരുക്കേറ്റു
നേപ്പാളില്‍ ഈസ്റ്റ് വെസ്റ്റ് ദേശീയാപാതയിലുണ്ടായ ബസ് അപകടത്തില്‍ പത്തു പേര് മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. 12 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് യാത്ര ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബസിന്റെ ഡ്രൈവര്‍ അപകടം നടന്ന ഉടനെ ഓടി ഒളിവില്‍ പോയെന്നാണ് വിവരം.
ഇയാള്‍ അമിത വേഗതയില്‍ ബസ് ഓടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമാണെന്നാണ് പറയപ്പെടുത്തുന്നത്. കഴിഞ്ഞമാസം ഇവിടെ ബസ് മറിഞ്ഞ് 14 പേര് മരിച്ചിരുന്നു.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha