ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ നൂറോളം മരണം
ചൈനയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറോളം പേര്‍ മരിച്ചു. ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു ഭൂചലനം. ഏകദേശം 20 മിനിട്ടോളം ഭൂചലനം നീണ്ടു നിന്നതായി ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ലിന്‍ഡിയോങ് നഗരത്തിന് 80 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. സ്ഥിരമായി ഭൂചലനം അനുഭവപ്പെടുന്ന മേഖലയാണിത്. 2008ല്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ 70,000 പേര്‍ മരിച്ചിരുന്നു. അടുത്ത പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനം അനുഭവപ്പെട്ടതിനു പിന്നാലെ പലരും വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി. നൂറോളം പേര്‍ മരിച്ചതായി പീപ്പിള്‍സ് ഡെയ്‌ലിയാണ് പുറത്തു വിട്ടത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha