ബോസ്‌റ്റണ്‍ സ്‌ഫോടനത്തിലെ പ്രതി അറസ്റ്റില്‍
അമേരിക്കയിലെ ബോസ്‌റ്റണില്‍ മാരത്തണ്‍ മത്സരത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്നു കരുതുന്ന സഹോദരന്‍മാരില്‍ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സോക്കര്‍ എസ് സര്‍നേവ് എന്ന പത്തൊമ്പതുകാരനാണ് പിടിയിലായത്. ഇയാളുടെ സഹോദരന്‍ തമര്‍ലാന്‍ സര്‍നേവ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
വാട്ടര്‍ ടൗണില്‍ ഒരു ബോട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ ഒരു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. തിരച്ചിലിന്റെ ഭാഗമായി വാട്ടര്‍ടൗണ്‍ നഗരത്തെ പോലീസ് സുരക്ഷാ കവചത്തിലാക്കിയിരുന്നു. ജനങ്ങള്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. ബോസ്‌റ്റണില്‍ മാരത്തണ്‍ മത്സരത്തിനിടയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha