ബൊക്കോഹറം തീവ്രവാദികള്‍ക്ക് പിറകേ ഐസിസും പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നു
ഇവര്‍ക്ക് വില 6,000 രൂപ! നീലക്കണ്ണകളാണെങ്കില് വില കൂടും. ദൈവത്തിന്റെ പേരില്‍ ഐസിസ് നടത്തുന്ന അടിമച്ചന്തയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ട വീഡിയോയിലുള്ളത്. ദൈവം എല്ലാം വിതരണം ചെയ്യുന്ന ദിവസമാണ് ഇന്നെന്നു പറഞ്ഞാണു വീഡിയോ തുടങ്ങുന്നത്.
എല്ലാവര്ക്കും(അടിമച്ചന്തയില്‍നിന്നു) സ്വന്തം വിഹിതമെടുക്കാം. തുടര്‍ന്നാണു യാസിദി പെണ്‍കുട്ടികളെ ഐസിസ് ഭീകരര്‍ കൊണ്ടുവരുന്നത്. 6,000 രൂപയാണു 15 വയസുള്ള പെണ്‍കുട്ടിക്കായി വിലനിശ്ചയിച്ചിരുന്നത്.പെണ്‍കുട്ടിയുടെ ശരീര സൗന്ദര്യം വര്ണിച്ചായിരുന്നു വിലപേശല്‍. നീലക്കണ്ണുള്ള പെണ്‍കുട്ടിക്കു കൂടുതല്‍ പണം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പെണ്‍കുട്ടികളെ വച്ചുമാറാമെന്ന നിര്‍ദേശങ്ങളും അടിമച്ചന്തയില്‍നിന്ന് ഉയര്‍ന്നു.
ഇങ്ങനെ വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികളെ കനത്ത പീഡനമാണു കാത്തിരിക്കുന്നത്. 30 പുരുഷന്മാര് വരെ പീഡിപ്പിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു അടിമത്തത്തില്‍നിന്നു രക്ഷപെട്ട ഒരു യാസിദി പെണ്‍കുട്ടി രാജ്യാന്തര മാധ്യമങ്ങളെ അറിയിച്ചു. ആയിരക്കണക്കിനു യാസിദി പെണ്‍കുട്ടികളെയാണു സിന്‍ജാര്‍ മലനിരയില്‍നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയിട്ടുള്ളത്.
നൈജീരിയയിലെ ബൊക്കോഹറം തീവ്രവാദികളും പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടികൊണ്ടുപോയി മതം മാറ്റി പീഡിപ്പിക്കുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha