തീവ്രവാദികള്‍ക്ക് ആണവായുധം ലഭിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇന്ത്യ
ആണവോര്‍ജം സംരക്ഷിക്കാനും തീവ്രവാദികള്‍ക്ക് ആണവായുധം ലഭിക്കുന്നത് തടയാനും ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ.രാജ്യാന്തര ആണവോര്ജസമിതിയുടെ വാര്‍ഷിക അവലോകന സമ്മേളനത്തിലാണ് ഇന്ത്യ ഇക്കര്യം വ്യക്തമാക്കിയത്.ആണവായുധങ്ങളുടെ ദുരുപയോഗം തടയാന്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.ആണവായുധം ഉപയോഗിച്ച് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ആണവോര്‍ജം സംരക്ഷിക്കാന്‍ ഒരു രാജ്യം കൈകൊള്ളുന്ന നപടപടികള്ക്കൊപ്പം മറ്റു ലോകരാജ്യങ്ങളുടെ സഹകരണം കൂടി ലഭിച്ചാല്‍ മാത്രമേ തീവ്രവാദികളുടെ കൈയ്യില്‍ ആണവായുധം എത്തുന്നത് തടയാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച അഭിഷേക് സിങ് പറഞ്ഞു.
ഇന്ത്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്ജോല്പാദനം വര്ധിപ്പേണ്ടത് ആവശ്യമാണ്. ഇന്ത്യയില്‍ ഊര്ജോല്പാദനത്തില് നല്ലൊരു ശതമാനവും ആണവോര്‍ജത്തില്‍ നിന്നാണ്. ആണവോര്‍ജ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ആണവോര്‍ജത്തിന്റെ സുരക്ഷയ്ക്കായി രാജ്യാന്തര ആണവോര്ജസമിതിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha