റഷ്യയിലെ സ്റ്റീവ് ജോബ് സ്മാരകം പൊളിച്ചു മാറ്റി
മോസ്കോയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗിലെ ഒരു കോളേജിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സ്റ്റീവ് ജോബ് സ്മാരകം പൊളിച്ചു മാറ്റി. ആറടി ഉയരത്തിലാണ് ഐഫോണിന്റെ രൂപത്തിലുള്ള സ്മാരകം സ്റ്റീവ് ജോബ്സിനായി സ്ഥാപിച്ചിരുന്നത്. വെസ്റ്റ് യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ യൂണിയന് എന്ന പേരിലുളള കമ്പനികളുടെ സമുച്ചയമാണ് സ്മാരകം ഉയര്‍ത്തിയിരുന്നത്. ആപ്പിളിന്റെ പുതിയ സിഇഒ ടീം കുക്ക്, താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് സ്മാരകം നീക്കം ചെയ്തത്.
പ്രായപൂര്‍ത്തി ആകാത്തവരോട് സ്വര്‍ഗ്ഗ പ്രേമ പ്രമേയം പ്രചരിപ്പിക്കുന്നത് റഷ്യയില്‍ നിയമം മൂലം വിലക്കിയിട്ടുണ്ട്. റഷ്യയിലെ പരമ്പരാഗത കുടുംബമൂല്യങ്ങളെ നിഷേധിക്കുന്ന പ്രമേയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികളില്‍ എത്തുന്നത് തടയണമെന്നാണ് റഷ്യന്‍ ഫെഡറല്‍ നിയമം പറയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് വ്ളാഡിമിര്‍ പുടിന് പ്രസ്തുത നിയമം കൊണ്ടു വന്നത്. ഗേ പ്രൊപ്പഗാന്‍ഡാ ലോ എന്ന ഈ നിയമം പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha