ഖുറാനെ നിന്ദുച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ കത്തിച്ചുകൊന്നു.
ഇസ്ലാം മത ഗ്രന്ഥമായ ഖുറാനെ നിന്ദുച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യന്‍ ദമ്പതികളെ ഇഷ്ടിക ചൂളയിലിട്ട് കത്തിച്ചുകൊന്നു.
ലാഹോര്‍ നഗരത്തിന് ആറുപത് കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള കോട്ട് രാധാകൃഷ്ണ എന്ന സ്ഥലത്താണ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഷമാ,ഷഹസാദ് ദമ്പതികള്‍ക്ക് നേരെയാണ് ക്രൂരത അരങ്ങേറിയത്.
ഖുറാെന പകര്‍പ്പ് ദമ്പതികള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഇവര്‍ പണിയെടുത്തിരുന്ന ഇഷ്ടിക ചൂളയില്‍ കൊണ്ടുപൊയി ശരീരങ്ങള്‍ അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പഞ്ഞു.കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ശരീഫ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.ക്രിസ്ത്യന്‍ നൂനപക്ഷ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാന്് പോലീസിന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. പാകിസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ പണിയെടുക്കുന്നവര്‍ വലിയ പീഡനങ്ങള്ക്കിരയാകുന്നുവെന്ന് ബോന്ഡസ് ലേബര്‍ ലിബറേഷന്‍ ഫ്രണ്ട് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha