നൈജീരിയയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 185 മരണം
നൈജീരിയയില്‍ സൈന്യവും ബോകോ ഹറം വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 185 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെ പേരും. ബോകോഹറം വിമതരെ തുരത്താന്‍ രൂക്ഷമായ ആക്രമണമാണ് സൈന്യം നടത്തിയത്. ജനവാസ കേന്ദങ്ങളില്‍ സൈന്യം മെഷീന്‍ ഗണ്ണും ഗ്രനേഡും ഉപയോഗിച്ചതാണ് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 2000 വീടുകള്‍ തകര്‍ന്നു. നിരവധി വളര്‍ത്തു മൃഗങ്ങള്‍ളും കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha