അടിതെറ്റി: മുന്‍ പാക് മന്ത്രി ഇന്ത്യയിലെത്തി
ഒന്നു കാലിടറിയാല്‍ ഇത്ര സംഭവമോ. പാക്കിസ്ഥാന് മുന്‍ മന്ത്രിക്ക് അറിയാതൊന്നു കാലിടറിയപ്പോള്‍ അത് വലിയ വലിയ സംഭവമായി മാറി. കാലിടറുന്നത് അടുത്തരാജ്യത്തിലേക്കായാലോ. ഇന്ത്യാ പാക്കിസ്ഥാന് അതിര്‍ത്തിയായ വാഗാ അതിര്‍ത്തിയിലാണ് സംഭവം.
അവിടെ പാക്കിസ്ഥാന് ഭാഗത്ത് കാവല്‍ നില്‍ക്കുന്നത് പഞ്ചാബ് റേഞ്ചേഴ്സ് എന്ന പേരുള്ള സേനയാണ്. അടുത്തിടെ റേഞ്ചേഴ്സിനെതിരെ നടന്ന ചാവേറാക്രമണത്തില്‍ സഹാനുഭൂതി പ്രകടിപ്പിക്കാന്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഗ്രികെ ഇന്‍സാറ്റിന്റെ വൈസ് ചെയര്മാന് ഷാ മെഹമൂദ് ഖുറേഷി ഇന്നലെ വാഗാ അതിര്‍ത്തിയിലെത്തി. സീറോലൈനിനടുത്ത് എത്തിയപ്പോള്‍ അതിര്‍ത്തിക്കപ്പുറമുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൊടുക്കാനായി മുന്നോട്ടാഞ്ഞു. ആ അവസരത്തില്‍ അദ്ദേഹത്തിന്റെ കാല് അതിര്‍ത്തിക്കിപ്പുറത്തുള്ള ഇന്ത്യന്‍ മണ്ണിലായി. ഉടനെ തന്നെ ഒരു പാക്കിസ്ഥാന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥന് ഓടിയെത്തി അദ്ദേഹത്തെ പുറകോട്ട് വലിച്ചു പാകിസ്ഥാനിലെത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. മുന്‍ മന്ത്രി അല്പം അമ്പരന്നു പോയതാണ് പാകിസ്ഥാന് ടെലിവിഷന്‍ ചാനല്‍ ആഘോഷമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha