ബിന്‍ ലാദനെ വധിച്ചത് യുഎസ് കമാന്‍ഡോ റോബ് ഒ നീല്‍ അല്ലെന്ന് പുതിയ വാദം
അല്‍ ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനെ വധിച്ചത് യുഎസ് കമാന്‍ഡോ റോബ് ഒ നീല്‍ അല്ലെന്ന് പുതിയ വാദവുമായ് മറ്റൊരു കമാന്‍ഡോ. ഓപ്പറേഷനില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന മറ്റൊരു കമാന്‍ഡോയാണ് റോബിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. റോബിനു മുമ്പേ ലാദന്റെ മുറിയിലെത്തിയ മറ്റു രണ്ടു കമാന്ഡോകളിലൊരാളാണ് ലാദനു നേരെ ആദ്യം വെടിയുതിര്‍ത്തത്- ഇയാള്‍ പറയുന്നു.
പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലാദനെ 2011 മേയ് രണ്ടിനു പുലര്‍ച്ചെ യുഎസ് കമാന്‍ഡോകള്‍ നടത്തിയ അതീവരഹസ്യവും ഏറ്റവും അപകടകരവുമായ ഓപ്പറേഷനിലൂടെയാണു വധിച്ചത്. ഇതില്‍ പങ്കെടുത്ത 23 കമാന്‍ഡോകളുടെയും വിവരങ്ങള്‍ അതീവരഹസ്യമായാണു യുഎസ് ഇതുവരെ സൂക്ഷിച്ചിരുന്നത്. ഓപ്പറേഷനില്‍ ഓരോരുത്തരും നിര്‍വഹിച്ച ദൗത്യവും രഹസ്യമായിരുന്നു.
യുഎസ് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സീല്‍സിലെ അംഗമായിരുന്ന റോബ് ആണു ലാദന്റെ തലയ്ക്കു നേരെ ആദ്യം വെടിയുതിര്‍ത്തതെന്നു റോബിന്റെ പിതാവ് ടോം ഒ നീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലാദന്റെ നെറുകയില്‍ റോബ് മൂന്നു തവണ വെടിവച്ചുവെന്നവകാശപ്പെട്ട ടോം, ലാദനെ അവസാനമായി ജീവനോടെ കണ്ടതും റോബ് ആണെന്നും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha