അമേരിക്കയുടെ 1500 സൈനികര്‍ കൂടി ഇറാഖിലേക്ക്
ഐസിസ് ഭീകരരെ നേരിടുന്നതിന് ഇറാഖി സൈന്യത്തിനും കുര്‍ദുകള്‍ക്കും പരിശീലനം നല്‍കുന്നതിനായി അമേരിക്ക 1500 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഒബാമ തീരുമാനിച്ചു. ഇതോടെ ഇറാഖിലുള്ള അമേരിക്കന്‍ സൈനികരുടെ എണ്ണം 2,900 ആയി. ഇറാഖി സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഒബാമ ഭരണകൂടത്തിന്റെ തീരുമാനം.ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടുന്നതിന് യുഎസ് വ്യോമാക്രമണം നിലവില്‍ നടക്കുന്നുണ്ട്. ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും ഐഎസ് ഭീകരരുടെ പിടിയിലാണ്.
ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും പുതിയ സൈനികര്‍ പ്രവര്‍ത്തിക്കുക. പ്രധാനമായും ബാഗ്ദാദിനും എറിബിലിന്റെയും പ്രാന്തപ്രദേശങ്ങളിലാണ് ഇത്. കുര്‍ദ് സൈന്യത്തിന്റെ മൂന്ന് യൂണിറ്റുകള്‍ക്കും ഇറാഖി സൈന്യത്തിന്റെ ഒന്‍പത് യുണിറ്റുകള്‍ക്കുമാണ് യുഎസ് പരിശീലനം നല്‍കുക. ഐഎസ് ഭീകരര്‍ക്കെതിരെ പോരാടുന്നതിന് യുഎസ് കോണ്‍ഗ്രസിനോട് 5.6 ബില്യണ്‍ ഡോളര്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha