സിറിയയില്‍ തോക്കുധാരി രണ്ട് ബിഷപ്പുമാരെ തട്ടിക്കൊണ്ടു പോയി
സിറിയയില്‍ വിമതരുടെ ശക്തി കേന്ദ്രത്തില്‍ രണ്ട് ബിഷപ്പുമാരെ തോക്കുധാരി തട്ടിക്കൊണ്ടുപോയി. എന്നാല്‍ ബിഷപ്പുമാരെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. സംഭവം വിമത സേന സ്ഥിരീകരിച്ചിട്ടുണ്ട്. അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് യോഹന്നാ ഇബ്രാഹിം, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് ബൗലോസ് യസ്‌ജി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തു നിന്ന് അലപ്പോയിലേക്കുള്ള യാത്രക്കിടയിലായിരുന്നു ബിഷപ്പുമാര്‍. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വെടിവെച്ചുകൊന്ന ശേഷമാണ് ബിഷപ്പുമാരെ തട്ടിക്കൊണ്ടു പോയത്. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ സുന്നി ഇമാം അടക്കം നിരവധി മുസ്ലിം നേതാക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. കലാപത്തില്‍ നിരവധി ക്രൈസ്‌തവ വിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha