ജി20 ഉച്ചകോടിയിലും മോഡി തന്നെ താരം
ജി20 ഉച്ചകോടിയിലും മോഡി താരമായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സൗഹൃദം പങ്കിടാന്‍ പ്രത്യേകം സമയം കണ്ടെത്തി.
റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് തുടങ്ങിയവരും അടുപ്പം പുലര്‍ത്താന്‍ മല്‍സരിച്ചു.
ഓസ്ട്രേലിയയിലെത്തിയ മോഡിയെ ഹസ്തദാനം ചെയ്താണു ടോണി ആബട്ട് വരവേറ്റത്. ഏവരെയും അത്ഭുതപ്പെടുത്തി മോഡി, അബട്ടിനെ ആലിംഗനം ചെയ്തു. ഇത് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കുകയും ചെയ്തു. ജി20 ലെ മോഡിയുടെ പ്രഭാവത്തെക്കുറിച്ച് ദ ഗാര്ഡിയന് ദിനപത്രം പ്രത്യേക ലേഖനം തന്നെ എഴുതി.
രാജ്യാന്തര സമൂഹഭ്രഷ്ടില് നിന്ന് ജി20 യിലെ മിന്നും താരം എന്ന തായിരുന്നു തലക്കെട്ട്. ഈ ലേഖനത്തില്‍ ജി 20 സമ്മേളനത്തിലെ ഏറ്റവും താര്യമൂല്യമുള്ള നേതാവ് എന്നാണ് മോഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏവരും കാണാനും ഒപ്പം നില്‍ക്കാനും ആഗ്രഹിക്കുന്ന നേതാവെന്നും ലേഖനം മോഡിയെ വിശേഷിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha