ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അടുത്ത സെപ്റ്റംബറില്‍ ഫിലാഡല്ഫിയായില്
പോപ്പ് ഫ്രാന്‍സിസ് 2015 സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയായിലെത്തുന്നു. 35 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പാ ഫിലാഡല്‍ഫിയ സന്ദര്‍ശിക്കുന്നത്. 1979 ഒക്ടോബര്‍ 3 നു തന്റെ മുന്‍ഗാമിയും വിശ്വതീര്ത്ഥാടകനുമായിരുന്ന ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ദിവ്യബലിയര്‍പ്പിച്ച അതേ വേദിയില്‍ തന്നെ 2015 സെപ്റ്റംബര്‍ 27 നു ഫ്രാന്‍സിസ് മാര്‍പാപ്പയും ദിവ്യബലിയര്‍പ്പിക്കും.
അടുത്ത വര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്ഫിയായില് നടക്കാന്‍ പോകുന്ന എട്ടാമത് ആഗോള കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്നത്. ഫിലാഡല്‍ഫിയ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ചാള്‍സ് ഷപ്യുവിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വേനിയ ഗവര്‍ണര്‍ ടോം കോര്‍ബറ്റ്, മേയര്‍ മൈക്കിള്‍ നട്ടര്‍, പ്രമുഖ ബിസിനസ് നേതാക്കള്‍, വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു ഉന്നതാധികാര പ്രതിനിധി സംഘം 2014 മാര്‍ച്ച് 24 നു റോമിലെത്തി ഫിലാഡല്‍ഫിയ സന്ദര്‍ശിക്കുന്നതിനായി മാര്‍പാപ്പായെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha