റഷ്യയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 38 മരണം
റഷ്യയില്‍ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 38 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. വെള്ളിയാഴ്‌ച റാമെന്‍സ്‌കി പ്രദേശത്താണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായ അഗ്നിബാധ പെട്ടന്ന് ആശുപത്രി മുഴുവന്‍ വ്യാപിക്കുകയായിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് രണ്ടു ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പടെ 38 പേര്‍മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഒലേഗ് അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു തിരിച്ചറിയാനാവാത്ത നിലയിലാണ്. സാരമായി പൊള്ളലേറ്റ മൂന്നുപേരെ രക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha