അമേരിക്കയില്‍ സൈബര്‍ ആക്രമണം; വൈറ്റ് ഹൗസിന്റേതുള്പ്പടെ സര്‍ക്കാര്‍ നെറ്റ് വര്‍ക്കുകള്‍ ആക്രമിച്ചു
അമേരിക്കന്‍ സര്‍ക്കാര്‍ സെറ്റുകളില്‍ സൈബര്‍ ആക്രമണം. വൈറ്റ് ഹൗസിന്റേതുള്പ്പെടെ തന്ത്രപ്രധാന നെറ്റ് വര്‍ക്കുകളാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. വൈറ്റ് ഹൗസിന് പുറമെ ആഭ്യന്തര വകുപ്പ് , ദേശീയ കാലാവസ്ഥാ വിഭാഗം, തപാല്‍ വകുപ്പ് തുടങ്ങി എല്ലായിടങ്ങളിലെയും കമ്പ്യൂട്ടറുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. സംഭവത്തെപ്പറ്റി സര്‍ക്കാര്‍ ഏജന്‍സിയായ എഫ്ബിഐ അന്വേഷിക്കും.
ആക്രമണത്തെ തുടര്‍ന്ന് അതീവ സുരക്ഷാ പ്രാധാന്യവും തന്ത്ര പ്രധാനവുമായ എല്ലാ ഈ മെയില്‍ സര്‍വ്വീസുകളും അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ആഴ്ചകളായി ഭീഷണി നില നില്ക്കുന്നുണ്ടായിരുന്നതായും സാഹചര്യം നേരിടാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപികരിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha