ലോക സുന്ദരിയാകാന്‍ അവളില്ല... മിസ് വേള്‍ഡ് മത്സരാര്‍ത്ഥി മരിയയെ മരിച്ച നിലയില്‍ കണ്ടെത്തി
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ മിസ് വേള്‍ഡ് മത്സരാര്‍ത്ഥി മിസ് ഹോണ്ടൂറാസ് മരിയ ജോസ് അല്‍വറാഡോ(19)യെയും സഹോദരി സോഫിയ ട്രിനിഡാഡി(24)നെയും മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഹോണ്ടൂറാസില്‍ മരിയയുടെ ജന്മ നഗരമായ സാന്താ ബാര്‍ബറയില്‍ നിന്നാണ് ഇരുവരെയും കാണാതായത്. ലണ്ടനില്‍ ലോക സുന്ദരിമാരെ തിരഞ്ഞെടുക്കാനുള്ള മത്സരം വ്യാഴാഴ്ച തുടങ്ങാനിരിക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായ ഇവര്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തിവരുകയായിരുന്നു.
ഏപ്രില്‍ മാസത്തില്‍ മിസ് ഹോണ്ടൂറാസ് ആയി തിരഞ്ഞെടുക്കപ്പെട്ട മരിയ, സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് അപ്രത്യക്ഷരായത്. ആഘോഷത്തിനു ശേഷം മരിയയും സോഫിയയും കാറില്‍ കയറുന്നതിന് ദൃക്സാക്ഷികളുണ്ട്. എന്നാല്‍ കാറിന് നമ്പര്‍ പ്ളേറ്റില്ലായിരുന്നത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടില്ലാത്തതിനാല് തന്നെ തട്ടിക്കൊണ്ടു പോയെന്ന സാദ്ധ്യത പൊലീസ് അത്ര ഗൗരവത്തോടെ കാണുന്നില്ല.
സോഫിയയാണ്, മരിയയെ ആഘോഷസ്ഥലത്തേക്കു നിര്‍ബന്ധിച്ച് കൊണ്ടുപോയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നൂറ്റിഇരുപത് സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരം നാളെയാണ് ലണ്ടനില്‍ തുടങ്ങുന്നത്. ഡിസംബര്‍ 14നാണ് ഫൈനല്‍. മത്സരങ്ങള്‍ക്കായി ഇന്ന് ലണ്ടനിലേക്ക് യാത്ര തിരിക്കാനിരുന്നതാണ് മരിയ.
സഹോദരിമാരുടെ തിരോധാനവുമായി ബന്ധപ്പെട്ട് സോഫിയയുടെ കാമുകന് പ്ലൂട്ടാര്‍ക്കോ ലൂയിസിനെയും സുഹൃത്തിനെയും പോലീസ് ചോദ്യംചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha