ഇറാഖില്‍ സുന്നി-ഷിയാ കലാപം രൂക്ഷമായ നിലവില്‍: രണ്ട് സ്ഫോടനങ്ങളിലായി മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു
ഇറാഖില്‍ ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വെള്ളിയാഴ്ചയുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു. ബാഗ്ദാദിലെ സുന്നി പള്ളിക്കു സമീപത്താണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഷിയാ മേഖലയിലെ ഷോപ്പിംഗ് ഏരിയയിലാണ് രണ്ടാമത്തെ സ്ഫോടനം. നിരവധി പേര്‍ക്ക് സ്ഫോടനങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
സുന്നി പ്രതിഷേധക്കാരുടെ ക്യാമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും കലാപം വ്യാപിച്ചു. കലാപത്തില്‍ ഇതുവരെ നൂറിലേറേ പേര് മരിച്ചതായാണ് വിവരം.
ഷിയാഭരണകൂടം തങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സുന്നി വിഭാഗം പ്രതിഷേധിച്ചിരുന്നു. 2013 ല്‍ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ യു,എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 1365 പേര് മരിച്ചിട്ടുണ്ട്. 2011 ല്‍ യു.എസ് സേന പിന്മാറിയതിനുശേഷം ഉണ്ടായ ഏറ്റവും വലിയ കലാപമാണിത്.
https://www.facebook.com/Malayalivartha