യു എസില്‍ അതിശൈത്യം; ഏഴുപേര്‍ കൊല്ലപ്പെട്ടു
യു എസിലെ അന്‍പത് സംസ്ഥാനങ്ങളും അതിശൈത്യത്തിന്റെ പിടിയില്‍. ധ്രുവപ്രദേശത്തു നിന്നു വീശിയ ശീതക്കാറ്റില്‍ തണുത്തുറഞ്ഞ അമേരിക്കയില്‍ നിന്ന് ഇതുവരെ ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ബഫലോ കൗണ്ടി അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ പുതഞ്ഞു. ഇവിടെ പലസ്ഥലങ്ങളിലും അഞ്ചടി കനത്തില്‍ മഞ്ഞുവീണിട്ടുണ്ട്. നിരവധി പേര് വീടുകളില്‍ കുടുങ്ങി. വാഹനയാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ന്യൂയോര്‍ക്ക്, ന്യൂഹാംഷെയര്‍, മിഷിഗണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ടു ചെയ്തത്.
ബഫലോ ടൗണിന് അടുത്ത് ഒരു കുഴിയില്‍ മഞ്ഞുമൂടിയ നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് ഒരു 46 കാരന്റെ മൃതദേഹം കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. മഞ്ഞ് കോരിക്കളയുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മൂന്ന് പേര് മരിച്ചത്. മഞ്ഞില്‍ നിന്ന് രക്ഷപെടുന്നതിനായി ഓടിയപ്പോള്‍ കാറിനടിയില്‍പെട്ടാണ് മറ്റൊരാള്‍ മരിച്ചത്. ബഫലോയില്‍ നിന്നാണ് ആറ് മരണവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha