പീഡനക്കേസില്‍ വിക്കീലിക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അപ്പീല്‍ തള്ളി
ലൈംഗിക പീഡന കേസിലെ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന വിക്കീലിക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അപ്പീല്‍ സ്വീഡിഷ് കോടതി തള്ളി. കേസില്‍ അസാന്‍ജിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, അപ്പീല്‍ റദ്ദാക്കിയതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അസാന്‍ജിന്റെ അഭിഭാഷകന് പറഞ്ഞു.
രണ്ടുവര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുസകയാണ് ജൂലിയന്‍ അസാന്‍ജ്. വിക്കിലീക്സ് വഴി അമേരിക്കയുടെ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഓസ്ട്രേലിയന്‍ പൗരനായ അസാന്‍ജെക്ക് അഭയാര്ഥിയാകേണ്ടിവന്നത്.
എംബസിയില്‍ അഭയം തേടിയെന്നത് മുന്‍നിര്‍ത്തി വാറന്റ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യകക്കതമാക്കി. സ്വീഡിഷ് പൗരന്മാരായ രണ്ടുപേരാണ് വിക്കിലീക്സ് സ്ഥാപകനായ അസാന്‍ജിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha