ലണ്ടനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്പോടനം,14 പേര്‍ക്ക് പരുക്ക്
ലണ്ടനില്‍ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ചര്‍ച്ചില്‍ ഹയാത്ത് റീജ്യന്‍സി ഹോട്ടലിന്റെ താഴത്തെ നിലയിലാണ് സ്ഫോടനം നടന്നത്. പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. അപകടത്തെത്തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്ന അഞ്ഞൂറോളം അതിഥികളെ ഒഴിപ്പിച്ചു.
സ്ഫോടനത്തില്‍ സമീപത്തെ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരുക്കേറ്റ അഞ്ചുപേരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഹോട്ടലിലെ അതിഥികളാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ അപകട കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha