അഫ്ഗാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പാക്ടികയില് വോളിബോള്‍ മത്സരത്തിനിടെയാണ് ആക്രമണമുണ്ടായത്.
സ്ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ വോളിബോള്‍ മത്സരം നടക്കുന്നിടത്തെത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പാക്ടിക പ്രവിശ്യയിലെ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സ്ഫോടനത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha