സാര്‍ക് രാജ്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ ബിസ്നസ് വിസ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ബിസിനസ് വിസ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേപ്പാളില്‍ പതിനെട്ടാമത് സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ഏഷ്യന്‍ സര്‍വകലാശാല സ്ഥാപിക്കുകയെന്ന ആശയവും മോഡി മുന്നോട്ട് വച്ചു. സാര്‍ക് രാജ്യങ്ങളിലെ രോഗികള്‍ക്ക് അടിയന്തര മെഡിക്കല്‍ വിസ നല്കുന്ന സംവിധാനം രൂപപ്പെടുത്താനും മോഡി ആഹ്വാനം ചെയ്തു. സാര്‍ക് രാജ്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ സമ്മാനിച്ച ഉപഗ്രഹം എല്ലാവര്ക്കും പ്രയോജനപ്പെടും. സാര്‍ക് രാജ്യങ്ങളിലെ ഊര്‍ജ്ജ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സൗരോര്‍ജ്ജവും മൈക്രോ ഗ്രിഡും ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനും മോദി നിര്‍ദ്ദേശിച്ചു.
സാര്‍ക് രാജ്യങ്ങള്‍ക്കിടയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ആ രാജ്യങ്ങളെ ജൈവവൈവിദ്ധ്യങ്ങളെ പ്രയോജനപ്പെടുത്തണമെന്നും മോഡി നിര്‍ദ്ദേശിച്ചു. ടൂറിസത്തിനായി സഹകരിക്കുന്നതിലൂടെ ആഗോള തലത്തില്‍ തെക്കന്‍ ഏഷ്യന്‍ മേഖലയുടെ മികവ് പ്രകടിപ്പിക്കാനാവുമെന്നും മോഡി ചൂണ്ടിക്കാട്ടി. വിവരസാങ്കേതിക വിദ്യ വിദ്യാഭ്യാസത്തിന്റെ അതിര് വരമ്പുകളെ ഇല്ലാതാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ തെക്കന്‍ ഏഷ്യന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ കോഴ്സുകളും ഇലൈബ്രററികളും ആരംഭിക്കണമെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha