പരുക്കേറ്റ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു
ക്രിക്കറ്റ് ബോള്‍ തലയില്‍ക്കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് (25) അന്തരിച്ചു. മൂന്ന് ദിവസമായി ഹ്യൂസ് അബോധാവസ്ഥയില്‍ ആയിരുന്നു. സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉറക്കിക്കിടത്തിയ ഫില്‍ ഹ്യൂസ് അല്‍പ്പസമയം മുന്‍പാണ് മരിച്ചത്.
ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തിനിടെ തലയ്ക്കു പിന്നില്‍ പന്തുകൊണ്ട ഫില്‍ ഹ്യൂസ് പിച്ചില്‍ വീഴുകയായിരുന്നു. ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്താണ് ഫ്യൂസിന്റെ മരണത്തിന് കാരണമായത്. ഹ്യൂസിനോടുള്ള ആദരസൂചകമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. കൂടാതെ മല്‍സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കൗണ്‍സലിങ് നല്‍കാനും തീരുമാനമായി.
ഓസിസിന് വേണ്ടി 26 ടെസ്റ്റ് മല്‍സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ഇദ്ദേഹം. ഈ വര്‍ഷം ഒക്ടോബര്‍ 12ന് പാക്കിസ്ഥാനെതിരെയാണ് അവസാന ഏകദിന മല്‍സരം കളിച്ചത്. സിഡ്നിയി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് ഹ്യൂസിന് പരിക്കേറ്റത്. ഉടന്‍തന്നെ ഹെലിക്കോപ്റ്ററില്‍ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha