ഇറാഖില്‍ ഐസിസ് ഭീകരുടെ പിടിയിലായിരുന്ന ഇന്ത്യക്കാരെ വധിച്ചതായി റിപ്പോര്‍ട്ട്
ഇറാഖില്‍ ഭീകരരുടെ പിടിയിലായിരുന്ന 40 ഇന്ത്യക്കാരില്‍ 39 പേരെയും വധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പിടിയിലായിരുന്നു ഇവര്‍. ബംഗ്ലദേശികളായ രണ്ടു തൊഴിലാളികളെ ഉദ്ധരിച്ച് ഒരു ന്യൂസ് ചാനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തുര്‍ക്കി ഉടമസ്ഥതയില്‍ മുസൂളില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ കമ്പനിയില്‍നിന്നു ബഗ്ദാദിലേക്കു പോകുന്ന വഴിക്കാണു ജൂണ്‍ 11ന് ഇന്ത്യക്കാരെ ഭീകരര്‍ റാഞ്ചിയത്. പഞ്ചാബ്, ബംഗാള്‍ സ്വദേശികളാണ് ഇവരില്‍ ഭൂരിപക്ഷവും.
നിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യുന്ന ബംഗ്ലദേശികളാണ് ഇക്കാര്യം അറിയിച്ചത്. ബന്ദികളാക്കിയവരില്‍ ഹര്‍ജീത് മാനിഷ് എന്ന ഇന്ത്യക്കാരന് മാത്രമാണു രക്ഷപ്പെട്ടതത്രേ. മറ്റുള്ളവരെ കൊലപ്പെടുത്തുന്നതു താന്‍ കണ്ടുവെന്നു ഹര്‍ജീത് തങ്ങളോടു പറഞ്ഞുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. 40 ഇന്ത്യക്കാരെയും നിരത്തിനിര്‍ത്തി വെടിവച്ചു.
രണ്ടു വെടിയുണ്ടയേറ്റു ഹര്‍ജീതും വീണു. എന്നാല്‍ അയാളുടെ പരുക്കു ഗുരുതരമായിരുന്നില്ല. ഭീകരരുടെ മുന്നില്‍ മരിച്ചതായി അഭിനയിച്ചു ഹര്‍ജീത് കിടന്നു. ഭീകരര്‍ പോയപ്പോള്‍ രക്ഷപ്പെടുകയും ചെയ്തു. ഇതാണു ബംഗ്ലദേശ് തൊഴിലാളികള്‍ പറഞ്ഞത്. അതേസമയം ഇപ്പോള്‍ ഹര്‍ജീത് എവിടെയുണ്ടെന്ന് അറിയില്ലന്നും തൊഴിലാഴികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha