ഹുസ്നി മുബാറക്കിനെ കുറ്റവിമുക്തനാക്കി
ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി. 2011ല്‍ ഈജിപ്തിലാകമാനമുണ്ടായ പ്രക്ഷോഭ സമയത്ത് തനിക്കെതിരെ പ്രതിഷേധിച്ച 850 പേരെ വകവരുത്തിയെന്നായിരുന്നു മുബാറക്കിനെതിരെയുള്ള കേസ്. അഴിമതി, കൊലപാതകം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളില്‍ നിന്നും കോടതി അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.
വിധിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നിരാശ പ്രകടിപ്പിച്ചു. നിലവില്‍ പൊതു സ്വത്ത് ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് മൂന്നു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് 86 കാരനായ മുബാറക്. 30 വര്‍ഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം 2011 ഫെബ്രുവരിയില്‍ രാജ്യവ്യാപകമായി ഉണ്ടായ പ്രക്ഷോഭത്തില്‍ സ്ഥാനം നഷ്ട്ടപ്പെട്ടാണ് മുബാറക് അധികാരത്തിന് പുറത്തായത്. അന്നുമുതല്‍ വ്യത്യസ്ത കേസുകളിലായി കോടതി കയറിയിറങ്ങുകയാണ് ഈ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ്.
മുബാറക് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഹബീബ് അല്‍ ആദ്ലിയേയും ആറു സുരക്ഷാ ഉദ്യോഗസ്ഥരേയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. നേരത്തെ തനിക്കെതിരെ പ്രതിഷേധിച്ചവരെ കൊല്ലാന്‍ മുബാറക്കും ആദ്ലിയും ഗൂഡാലോചന നടത്തിയെന്നു കണ്ടെത്തിയ കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഈ കേസില്‍ പുനര്‍വിചാരണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha