യൂറോപ്പിലേക്ക് ഇന്ത്യയും ചൈനയും ഒരുമിച്ച്; ഇന്‍ഡോ പസഫിക് ബന്ധത്തിന് ചൈനയുടെ ക്ഷണം
ഏഷ്യന്‍ വിപണികളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ചെറുക്കുന്നതിന് ഇന്ത്യയെ ക്ഷണിച്ച് ചൈന. ഇന്‍ഡോ പസഫിക് ബന്ധം ആരംഭിക്കാനാണ് ഇന്ത്യയ്ക്ക് ചൈനയുടെ ക്ഷണം. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്ലോബല്‍ ടൈംസിലുമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച \'ലുക്ക് ഈസ്റ്റ്, ആക്ട് ഈസ്റ്റ് \' എന്ന വിദേശ നയത്തെ പ്രശംസിച്ച ചൈന പുതിയ സഹകരണ പദ്ധതി ആവിഷ്കരിക്കുന്നത്.
പെസഫിക് മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയുന്നതിന് യു.എസിനെയും സിംഗപ്പൂരിനെയും പോലുള്ള രാജ്യങ്ങള്‍ കൊണ്ടുവന്ന ഇന്‍ഡോ പെസഫിക് ഭൗമ നയത്തിനെ ഇന്ത്യ പിന്താങ്ങുന്നില്ല. യു.എസുമായി ബന്ധം നിലനിര്‍ത്തുമ്പോള്‍ തന്നെ ചൈന, ജപ്പന്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്ര സൈനിക ബന്ധങ്ങള്‍ ഇന്ത്യ നിലര്ത്തുന്നുണ്ടെന്നും ലേഖനങ്ങളില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഏഷ്യയിലെ ശക്തി കേന്ദ്രങ്ങളായ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ പുതിയ ഇന്‍ഡോ പെസഫിക് യുഗത്തിന് തുടക്കം കുറിക്കാം. പഴയ സില്‍ക്ക് റൂട്ട് പുനഃസ്ഥാപിക്കുക വഴി ഏഷ്യകേന്ദ്രമാക്കി, യൂറോപ്പിനെ സഹകരിപ്പിച്ചുകൊണ്ട് പുതിയ വികസന പദ്ധതികള്‍ ആരംഭിക്കാമെന്നും റിപ്പോട്ടിലുണ്ട്. വാണിജ്യ വ്യാപാര ബന്ധങ്ങള്‍ക്കായി ബംഗ്ലാദേശ് ചൈന ഇന്ത്യ മ്യാന്മര് സാമ്പത്തിക ഇടനാഴി, ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴി എന്നീ ബൃഹത് പദ്ധതികളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha