കൈക്കൂലി വാങ്ങി; കമ്യൂണിസ്റ്റ് നേതാവ് ചൈനയില്‍ അറസ്റ്റില്‍
എത്ര കമ്യൂണിസം പറഞ്ഞാലും പണം കണ്ടാല്‍ വാരാത്ത നേതാക്കന്മാരില്ല, പണത്തിന് വേണ്ടിയാണ് കമ്യൂണിസം പറയുന്നതെന്ന സ്ഥിതിയാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. കോടികള്‍ കൈക്കൂലി വാങ്ങി രാജ്യത്തെ അതീവരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെ ചൈന അറസ്റ്റ് ചെയ്തു.പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുന്‍ ആഭ്യന്തര സുരക്ഷാ മേധാവിയുമായ ഷോ യോങ് കാങ്ങാണ് പിടിയിലായത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വിധ്വംസക ശക്തികള്‍ക്ക് ചോര്‍ത്തി നല്കി അവരില്‍ നിന്നും കോടിക്കണക്കിന് രൂപയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റി രാജ്യത്തെ ഒറ്റ് കൊടുത്തതിനാണ് ചൈനീസ് കമ്മ്യൂണിസ്ററ്റ് പാര്‍ട്ടിയുടെ മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഷോ യോങ്ങ് കാങ്ങിനെ അറസ്റ്റ് ചെയ്തത്. നേരിട്ടും ബന്ധുക്കളും വഴിയാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്.
കൈക്കൂലിയായി വാങ്ങിയ പണം ഉപയോഗിച്ച് വലിയ ബിസിനസുകളും ഷോ യോങ്ങ് തുടങ്ങി. അറസ്റ്റിലായ ഷോ യോങ്ങിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 71 വയസുള്ള ഷോ യോങ്ങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ശക്തനായ നേതാവായിരുന്നു. നിരവധി ആരോപണങ്ങളെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ ആഭ്യന്തര സുരക്ഷാ മേധാവിയിരിക്കെയാണ് ഷോ യോങ്ങ് അഴിമതികള്‍ നടത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha