ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി, ഇന്ത്യക്ക് മുന്നാം സ്ഥാനം
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന. അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയത്. ഐഎംഎഫിന്റെ പുതിയ കണക്ക് പ്രകാരം ഇന്ത്യയുടേതാണ് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ഘടന. ഒരു നൂറ്റാണ്ടിലേറെക്കാലം ചോദ്യം ചെയ്യപ്പെടാത്ത കുത്തകയാക്കിയ അമേരിക്കയുടെ സ്ഥാനമാണ് കമ്യൂണിസ്റ്റ് ചൈന തട്ടി എടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര നാണ്യ നിധിയുടെ പുതിയ കണക്ക് പ്രകാരം നടപ്പ് വര്‍ഷം ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 17.63 ലക്ഷം കോടിയിലെത്തും. അതേസമയം അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം 17.41 ലക്ഷം കോടി ഡോളറായിരിക്കും. ജിഡിപി 7.28 ലക്ഷം കോടി ഡോളറില്‍ എത്തുന്ന ഇന്ത്യയാക്കാണ് മൂന്നാം സ്ഥാനം. ജപ്പാനും ജര്‍മ്മനിയുമാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. രാജ്യങ്ങളുടെ ക്രയ ശേഷി അനുസരിച്ചുള്ള ജിഡിപിയുടെ അടിസ്ഥാനത്തിലാണ് ഐഎംഎഫ് വിലയിരുത്തല്‍. 20 വര്‍ഷം മുമ്പ് ചൈനയുടെ മൂന്നിരട്ടിയായിരുന്നു അമേരിക്കയുടെ ജിഡിപി. സാമ്പത്തിക നവീകരണ പാതയിലൂടെ നീങ്ങിയ ചൈന കഴിഞ്ഞ വര്‍ഷം സാന്വത്തിക അകലം നാമമാത്രമാക്കി. ഒടുവില്‍ അമേരിക്കയ്ക്ക് മുകളിലൂടെ പറക്കാന്‍ തുടങ്ങുന്നു.
ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന എന്ന ഖ്യാതി ഒരു നൂറ്റാണ്ടിലേറെയായി യുഎസിന്റെ സ്വന്തമായിരുന്നു. 1877 - 80 കാലയളവില്‍ ജിഡിപിയില്‍ ലോകത്ത് ഒന്നാമതെത്തിയ യുഎസ് പിന്നീടിതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. ഇരുപതു വര്‍ഷം മുന്‍പ് ചൈനയുടെ മൂന്നിരട്ടിയായിരുന്നു യുഎസിന്റെ ജിഡിപി. കഴിഞ്ഞ വര്‍ഷം അത് നേരിയ മേല്‍ക്കൈ മാത്രമായി. 2013-ലെ കണക്കു പ്രകാരം യുഎസ് 16.77 ലക്ഷം കോടി ഡോളര്‍, ചൈന 16.15 ലക്ഷം കോടി ഡോളര്‍, ഇന്ത്യ 6.78 ലക്ഷം കോടി ഡോളര്‍ എന്നിങ്ങനെയായിരുന്നു ജിഡിപി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha