ടൈം മാസികയുടെ പഴ്സന്‍ ഓഫ് ദി പുരസ്കാര വോട്ടെടുപ്പില്‍ മോഡി ഒന്നാമത്
ടൈം മാസികയുടെ ഈ വര്‍ഷത്തെ പാഴ്സന്‍ ഓഫ് ദി ഇയര്‍ ജേതാവിനെ ഇന്നറിയാം. ടൈം മാഗസിന് നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമായ ഭുരിപക്ഷത്തോടെ മുന്നിലെത്തി.
മോഡിയുടെ \'ടൈം ആവുമോ ഇത്തവണ എന്ന് ഇന്നറിയാം. മോദിക്കു 16.2 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ഫെര്ഗൂസന് പ്രതിഷേധക്കാര്‍ക്ക് 9.2 ശതമാനം വോട്ടുമാണു ലഭിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നാണ്. ഒബാമയടക്കമുള്ള പ്രമുഖരെ പിന്നിലാക്കിയാണ് മോഡിയുടെ പടയോട്ടം. ടൈം മാസികയുടെ പത്രാധിപസമിതിയാണു പഴ്സന്‍ ഓഫ് ദി ഇയറിനെ തിരഞ്ഞെടുക്കുന്നത്. വാര്‍ത്തയെ നല്ലതും ചീത്തയുമായ രീതിയില്‍ സ്വാധീനിച്ച വ്യക്തിക്ക് 1927 മുതല്‍ നല്കിവരുന്നതാണു ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha