ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു; മരിച്ചത് മൂന്നുപേര്‍
ഫിലിപ്പീന്‍സില്‍ ഭീതി പരത്തിയ ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ശനിയാഴ്ച ഫിലിപ്പീന്‍സിലെത്തിയ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചത് മൂന്നുപേര്‍ മാത്രം. എന്നാല്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി വിതരണം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഫിലിപ്പീന്‍സില്‍ നാശംവിതച്ച ഹയാന് ചുഴലിക്കാറ്റില്‍ ആയിരക്കണക്കിനുപേര്‍ മരിച്ചിരുന്നു. ഹയാനെപ്പോലെ ശക്തമായ കാറ്റു തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയതെങ്കിലും നാശനഷ്ടങ്ങള്‍ താരതമ്യേന കുറവാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
ഹയാന് ചുഴലിക്കാറ്റില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയതിന് ഫലമുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് ഫിലിപ്പീന് സാക്ഷ്യംവഹിച്ചത്. 12 ലക്ഷത്തോളം പേരെയാണ് അധികൃതര്‍ 1500 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha