ബ്രിട്ടനില്‍ അതി ശൈത്യം
ബ്രിട്ടനില്‍ നൂറു വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത ശീതകാലം. ബ്രിട്ടനില്‍ കാലാവസ്ഥാ ബോംബെന്ന് പ്രാദേശികമായി അറിയപ്പെടുന്ന കടുത്ത തണുപ്പു കാലമാണ് വരാന്‍ പോകുന്നതെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പഠന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബ്രിട്ടന്റെ വടക്കുഭാഗത്തും മധ്യ ഭാഗത്തുമുള്ള പ്രദേശങ്ങളില്‍ അതിനോടനുബ്ധിച്ച് അതിശക്തമായ ചുഴലികൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്.
തീരപ്രദേശങ്ങളില്‍ ഭീമന് തിരമാലകള്‍ ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രതത്തില് രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദ്ദം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബ്രിട്ടന്റെ തീരം കടക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. തത്ഫലമായുണ്ടാകുന്ന അതിശക്തമായ കാറ്റില്‍പെട്ട് വന്വൃക്ഷങ്ങള് കട പുഴകി വീഴാനും മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ പറന്നു പോകാനും വിദ്യുച്ഛക്തി ബന്ധം താറുമാറാകാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. വെള്ളം തണുത്തുറഞ്ഞ് ഐസ് ആകുന്ന പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴ്ന്ന -2.7 ഡിഗ്രി വരെയുള്ള ശീതകാല താപനിലയാണ് സാധാരണയായി ഇവിടെയുണ്ടാകാറുള്ളത്.
എന്നാല്‍ വെതര്‍ ബോംബിന്റെ സമയത്ത് താപനില മൈനസ് 9 ഡിഗ്രി വരെ താഴാനിടയുണ്ടെന്നുള്ളതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സ്കോട്ലണ്ടിനേയും അയര്‍ലന്‍ഡിനേയും ഇത് ബാധിക്കാനിടയുണ്ട്. ഇപ്പോഴേ മഞ്ഞുവീഴ്ച തുടങ്ങിയ സ്കോട്ലണ്ടില്‍ കനത്ത മഴ കൂടിയുണ്ടാകുകയാണെങ്കില് ജനജീവിതം ദു:സസഹമായിരിക്കും. കാലാവസ്ഥയില്‍ ഈ സ്ഥിതി മൂന്നാഴ്ചയോളം നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha