ഡെറാഡൂണില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം
ഡെറാഡൂണില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു വയസുകാരി ഉള്‍പ്പെടെ 10 പേര് മരിച്ചു. ചക്കാര്ത്ത പുരോരിയില് ബുധനാഴ്ചയാണ് അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴു മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
ഹയോ-താങ്ക്രിയില് നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എട്ടു പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേര് ആശുപത്രിയിലാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha