ലോക സമാധാനസുന്ദരി എന്ന ബഹുമതി ഇന്ത്യക്കാരിക്ക്
രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്റെ മിസ് യൂണിവേഴ്സല്‍ പീസ് ആന്‍ഡ് ഹ്യുമാനിറ്റി പട്ടം ഇന്ത്യക്കാരിയായ റുഹി സിംഗിന്. ലബനനിലായിരുന്നു മത്സരം അരങ്ങേറിയത്. ഈ നേട്ടത്തിനര്ഹയാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണിവര്‍.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 145 സുന്ദരികളെ തോല്‍പ്പിച്ചാണ് ഇന്ത്യക്കാരി ഒന്നാമത് എത്തിയത്. അരലക്ഷം ഡോളറാണ് (30 ലക്ഷം രൂപ) സമ്മാനത്തുക. സമാധാന വക്താക്കളായ സുന്ദരികള്‍ എന്ന പ്രമേയവുമായി ലോക സമാധാനദൗത്യ സംഘടനയാണ് സൗന്ദര്യ മല്‍സരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha