ഇറാഖില്‍ സംഘര്‍ഷം തുടരുന്നു: രണ്ട് സ്‌ഫോടനങ്ങളിലായി 8 മരണം
ഇറാഖില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു. രണ്ട് കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ ഇന്ന് എട്ടുപേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു. ബാഗ്‌ദാദിന്റെ കിഴക്കന്‍ പ്രാന്തനഗരമായ ഹുസൈനിയയിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. വഴിയരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നാലു പോലീസുകാരടക്കം 12 പേര്‍ക്കു പരിക്കേറ്റു. ബാഗ്‌ദാദിനു 65 കിലോമീറ്റര്‍ അകലെയുള്ള ഫലൂജയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. അല്‍-ക്വയ്‌ദ വിരുദ്ധ സുന്നി പോരാളികളുടെ സംഘത്തിനു സമീപം പാര്‍ക്കു ചെയ്‌തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. നാലുപേര്‍ സ്‌ഫോടനത്തില്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു.
ഇറാഖില്‍ പൊട്ടിപ്പുറപ്പെട്ട ഷിയ-സുന്നി വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഷിയ വിഭാഗക്കാര്‍ തങ്ങള്‍ക്കെതിരെ തീവ്രവാദത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നു എന്നാരോപിച്ച് സുന്നി വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുകയും കലാപം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha