ഓസ്ട്രേലിയയില്‍ തീവ്രവാദികള്‍ 13പേരെ ബന്ധികളാക്കി, നഗരത്തില്‍ ബോംബ് വെച്ചിട്ടുണ്ടന്ന് ഭീഷണി
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമായി സംസാരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് തീവ്രവാദികള്‍ സിഡ്നിയില്‍ 13 പേരെ ബന്ദികളാക്കി. തീവ്രവാദികളെ കണ്ട് പേടിച്ച് നിലവിളിച്ച സ്ത്രീകളെക്കൊണ്ട് ഐസിസ് ഭീകരരുടെ കരിങ്കൊടി വീശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സിഡ്നി ഓപ്പറ ഹൗസിന് മുന്നിലുള്ള കഫേയിലിരുന്നവരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. ആയുധധാരികളായ സംഘം കഫേയിലേക്ക് ഇരച്ചുകയറുകയും അവിടെയുണ്ടായിരുന്നവരെ കീഴ്പ്പെടുത്തുകയുമായിരുന്നു. രാവിലെ ഒമ്പതേ മുക്കാലോടെയാണ് സംഭവം.
നഗരത്തിലെമ്പാടും ബോംബുകള്‍ വച്ചിട്ടുണ്ടെന്ന ഭീഷണി തീവാരവാദികള് മുഴക്കിയതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഓപ്പറാഹൗസില് ഉണ്ടായിരുന്നവരെ മുഴുവന്‍ പൊലീസ് ഒഴിപ്പിച്ചു. കഫേയില്‍ ആളുകളെ ബന്ദിയാക്കിയതിനെത്തുടര്ന്ന് കൂടുതല്‍ തീവ്രവാദി ആക്രമണം ഭയന്ന് മാര്ട്ടിന് പ്ലേസിലെ മുഴുവന്‍ കെട്ടിടങ്ങളില്‍നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചിരുന്നു. സിഡ്നി ആശുപത്രിയില്‍നിന്ന് രോഗികളുള്പ്പെടെയുള്ളവരെയും ഒഴിപ്പിച്ചു. മാര്ട്ടിന് പ്ലേസിലേക്ക് ആരും പോകരുതെന്ന മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി ആബട്ടുമായി റേഡിയോയിലൂടെ തത്സമയം സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് തീവ്രവാദികള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഓസ്ട്രേലിയന്‍ ദേശീയ സുരക്ഷാ സമിതി അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha