ഓസ്ട്രേലിയയില്‍ പതിനേഴുകാരന് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് സ്രാവിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് കൊല്ലപ്പെട്ടു. ഡഗ്ലസ് തുറമുഖത്തിനടുത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍ യുവാവിനെ കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്രാവിന്റെ ആക്രമണത്തില്‍ തുടയുടെ മേല്‍ഭാഗത്താണ് സാരമായ മുറിവേറ്റത്. വന്‍തോതില്‍ രക്തം വാര്‍ന്നുപോയതാണ് മരണകാരണം.
നീന്തലും മീന്‍പിടിത്തവും വ്യാപകമായതോടെ ഓസ്ട്രേലിയാ തീരങ്ങളില്‍ സ്രാവുകളുടെ ആക്രമണവും വര്‍ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഒരാളുടെ ഇരുകൈകളും സ്രാവുകള്‍ കടിച്ചെടുത്തിരുന്നു. ബൈറണ്‍ തീരത്ത് നീന്തിക്കൊണ്ടിരുന്ന യുവാവിനെ ഭാര്യയുടെ കണ്മുന്നില്വെച്ചാണ് സപ്തംബറില്‍ സ്രാവുകള്‍ കടിച്ചുകൊന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha